'സർവോദയം കുര്യൻ' അവാർഡ് തുക ഒരു ലക്ഷംരൂപ അശരണർക്ക് നൽകും

Thursday 13 November 2025 1:02 AM IST
ജോണി വൈപ്പിന്‍

വൈപ്പിൻ: സർവോദയം കുര്യൻ അവാർഡ് തുകയായ ഒരുലക്ഷംരൂപ അശരണർക്ക് നൽകാൻ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ജോണി വൈപ്പിൻ തീരുമാനിച്ചു. എളങ്കുന്നപ്പുഴ സ്കൂൾമുറ്റത്ത് അശരണരെ പരിപാലിക്കുന്ന ജെർമിയാസ് ഹോം പാലിയേറ്റീവ് കെയർ എന്ന സ്ഥാപനത്തിനാണ് തുക നൽകുന്നത്. 14ന് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്ന അവാർഡ് തുക അതേ വേദിയിൽവച്ചുതന്നെയായിരിക്കും അശരണരെ പരിപാലിക്കുന്ന കെ.ജെ. പീറ്ററിന് കൈമാറുന്നത്. കൂടാതെ 300 നിർദ്ധനർക്ക് കുടകളും 100 നിർദ്ധന രോഗികൾക്ക് മരുന്നുകൾ വാങ്ങാനുള്ള സാമ്പത്തിക സഹായവും സ്വന്തം നിലയിൽത്തന്നെ നൽകുമെന്നും ജീവകാരുണ്യ പ്രവർത്തകനായ ജോണി വൈപ്പിൻ പറഞ്ഞു.