ഖാദി മഹോത്സവം നാളെ

Thursday 13 November 2025 12:02 AM IST
ഖാദി മഹോത്സവം

കോഴിക്കോട്: അഖില ഭാരത ചർക്ക സേവ സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് സർവോദയ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദി മഹോത്സവം നടക്കും. രാവിലെ 10ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ എം.പി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ഖാദി റിബേറ്റിന്റെയും നവീന ബ്രാൻഡുകളായ 'ഖാദി മൃദുൽ ' കുട്ടികളുടെ ഉടുപ്പിന്റെയും ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവഹിക്കും. കേരള ഗാന്ധി കെ. കേളപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ. കേളപ്പൻ സർവോദയ അവാർഡ് മുൻ എം.പി ഹരിദാസിന് സമർപ്പിക്കും. 11ന് നടക്കുന്ന സേവന സമർപ്പണാദരം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.