മെഡി. ഉപകരണ വിതരണം
Thursday 13 November 2025 12:02 AM IST
കുറ്റ്യാടി: പ്രധാനമന്ത്രി വിവക്ഷയ കേന്ദ്രവും കുണ്ടുതോട് സ്പർശം ട്രസ്റ്റും സംയുക്തമായി രാഷ്ട്രീയ വയോ ശ്രീ പദ്ധതിയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. കുണ്ടുതോട്ടിൽ വടകര റൂറൽ അഡീഷണൽ എസ്.പി ഐ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്പർശം ചെയർമാൻ യു.വി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പാരാസിംമ്മർ കാസിം വെളിവണ്ണ മുഖ്യാതിഥിയായി. സി.എം ശ്രീജേഷ്, മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ ബാബു, സോജൻ ആലക്കൽ, കെ.എൻ സുനിൽ, മൊയ്തു പൈക്കാടൻ, ഇ .കെ ബാബു, കെ.പി ഉമേഷ് , ബാലകൃഷ്ണൻ കക്കണ്ടി,യു .വി .ചന്ദ്രൻ, തോമസ് , സുലൈമാൻ ചെറുതൊടി എന്നിവർ പ്രസംഗിച്ചു. എം ശ്രീജേഷ് സ്വാഗതവും ഷൈജിത്ത്.ടി നന്ദിയും പറഞ്ഞു.