തലസ്ഥാനത്ത് കലാഭവൻ തിയേറ്ററിന് സമീപം സൂപ്പർമാർക്കറ്റിൽ തീപിടിത്തം, തീയണയ്ക്കാൻ തീവ്രശ്രമം
Friday 04 October 2019 9:57 PM IST
തിരുവനന്തപുരം : തലസ്ഥാനത്ത് സൂപ്പർമാർക്കറ്റിൽ തീപിടിത്തം. വഴുതക്കാട് കലാഭവൻ തിയേറ്ററിന് സമീപത്തെ സൂപ്പർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു, തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ട്..