ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തണം

Thursday 13 November 2025 12:59 AM IST
തിരഞ്ഞെടുപ്പ്

കൊച്ചി: പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. അതിന്റെ പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം. അത്തരത്തിൽ ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച കത്ത് ചിഹ്നം അനുവദിക്കുന്ന 24 ന് വൈകിട്ട് 3 മണിക്ക് മുൻപ് സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.