ബി.ജെ.പി വികസിത സന്ദേശ പദയാത്ര

Thursday 13 November 2025 12:09 AM IST
ബിജെപി നടത്തിയ വികസിത സന്ദേശ പദയാത്രയുടെ സമാപനസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ബി.ജെ.പി കുന്ദമംഗലം, കളരിക്കണ്ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ വികസിത സന്ദേശ പദയാത്ര നടത്തി.

രണ്ട് പദയാത്രകളും കുന്ദമംഗലം സിന്ധു തിയറ്ററിന് സമീപം സംഗമിച്ച് കുന്ദമംഗലം അങ്ങാടിയിൽ സമാപിച്ചു. സമാപന പൊതുയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി .പി സുരേഷ് , സംസ്ഥാന സഹകരണ സെൽ കോ ഓർഡിനേറ്റർ ടി.ചക്രായുധൻ, കുന്ദമംഗലം പഞ്ചായത്ത് പ്രഭാരി കെ.ടി വിബിൻ, മണ്ഡലം ജന സെക്രട്ടറിമാരായ പി. സിദ്ധാർത്ഥൻ, സുനോജ് കുമാർ,എസ്.സി മോർച്ച ജില്ല പ്രസിഡന്റ് അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. രാജൻ, വി മുരളീധരൻ ,കണ്ണടപ്പിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സഹദേവൻ ആനശ്ശേരി സ്വാഗതവും പി. ശ്രീരാജ് നന്ദി യും പറഞ്ഞു.