ഇന്റർസോൺ വോളി; ക്രൈസ്റ്റ് ജേതാക്കൾ
Thursday 13 November 2025 12:12 AM IST
കോഴിക്കോട്: ദേവഗിരി കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പുരുഷവിഭാഗം വോളിബാൾ ടൂർണമെന്റിൽ ചേളന്നൂർ എസ്. എൻ കോളേജിനെ പരാജയപ്പെടുത്തി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിജയികളായി. സിറ്റി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ് എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് വി. ജോൺ, സർവകലാശാല ഡയറക്ടർ കെ.പി. മനോജ്, മുൻ ഇന്ത്യൻ വോളിബോൾ താരം അബ്ദുൾ നസീർ, ഫാ.ബോണി അഗസ്റ്റ്യൻ, ഡോ.രേഖ ജോസ് എന്നിവർ പ്രസംഗിച്ചു. ലോക അത്‌ലറ്റിക്‌സ് ബ്രോൺസ് ലെവൽ റഫറിയായി സെലക്ഷൻ ലഭിച്ച റോയ് വി. ജോൺ, സീസൺ 4 പ്രെം വോളി ലീഗിൽ ചാമ്പ്യൻമാരായ ബംഗളൂരു ടോർപ്പിഡോസ് ടീമംഗം നാജി അഹമ്മദ് എന്നിവരെ ആദരിച്ചു.