വനിത ഫിറ്റ്നസ് സെന്റർ പ്രവൃത്തി ഉദ്ഘാടനം

Thursday 13 November 2025 12:16 AM IST
ഏറാമല പഞ്ചായത്ത് വനിതാ ഫിറ്റ്നസ്സ് സെന്റർ പ്രവൃത്തി പ്രസി: ടി പി മിനി ക ഉദ്ഘാടനം ചെയ്യുന്നു

വടകര: ഏറാമല ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന വനിത ഫിറ്റ്നസ് സെന്റർ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക നിർവഹിച്ചു. വനിതകളുടെ ശാരീരിക ക്ഷമത ഉയർത്തുന്നതിന് നൂതന ഉപകരണങ്ങൾ സ്ഥാപിച്ച് ഏറ്റവും ആധുനിക രൂപത്തിലാണ് പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മൂന്നാം വാർഡ് 122ാം നമ്പർ തുരുത്തി മുക്ക് അങ്കണവാടിയിലാണ് 20 ലക്ഷം രൂപ ചെലവിട്ട് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസീത, ജസീല ടി കെ, രമേശൻ, സുബൈർ കെ.പി , മറുവയിൽ മൂസ, ടി.പി സജീവൻ, അങ്കണവാടി ജീവനക്കാരായ ഷീബ , അനിത തുടങ്ങിയവർ പ്രസംഗിച്ചു. പറമ്പത്ത് പ്രഭാകരൻ സ്വാഗതവും മുഹമ്മദ് കൊട്ടാരത്ത് നന്ദിയും പറഞ്ഞു.