അങ്കണവാടിക്ക് ഉപകരണങ്ങൾ

Thursday 13 November 2025 12:30 AM IST

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ 93 അങ്കണവാടികളിലേക്ക് ഉപകരണങ്ങൾ കൈമാറി. ആദ്യഘട്ടമായി സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഇഡ്ഡലി പാത്രങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെംസി ബിജു, സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ജോളി പൗവ്വത്തിൽ, ജോസ് വർക്കി, നിത സുനിൽ, സിന്ധു ജോഷി, എ.പി. രേണുക എന്നിവർ സംസാരിച്ചു.