കളമശേരിയിൽ ബി.ജെ.പിയും ഏലൂരിൽ എൽ.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കളമശേരി: കളമശേരി നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പിയും ഏലൂർ നഗരസഭയിലെ 30 വാർഡുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണിയും. ഏലൂർ നഗരസഭയിൽ ആകെ 32 വാർഡുകളാണുള്ളത്. ചെയർ പേഴ്സൺ വനിതാ സംവരണമാണ്. വാർഡ് 9 ൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയും മുൻ ചെയർ പേഴ്സണുമായ സി.പി.ഉഷയുടെ പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ജില്ലാ കമ്മിറ്റി അംഗീകരിച്ചില്ല. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് കൊടുക്കണ്ട എന്ന തീരുമാനത്തിൽ എ.ഡി. സുജിൽ, വി.എ.ജെസ്സി എന്നിവർക്ക് ഇളവു നൽകി. സി.പി.ഉഷ നാലു തവണ മത്സരിക്കുകയും മൂന്നുതവണ ജയിക്കുകയും ചെയ്തിരുന്നു. വാർഡ് 9 ൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കളമശേരിയിലും ഏലൂരും യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായില്ല. ബി.ജെ.പി ഏലൂരിൽ സ്ഥാനാർത്ഥിപട്ടിക പൂർണ്ണമായിട്ടില്ല.
കളമശേരി ബി.ജെ.പി സ്ഥാനാർത്ഥികൾ
വാർഡ് - സ്ഥാനാർത്ഥി
1 - ദിലീഷ ബിജു
3 - രജിത പ്രസാദ്
4 - രഘു കലത്തൂർ
5- സന്ദീപ് കുമാർ പി.എം
8 - ഹരീഷ്മ ബിജു
9- രതി രാമചന്ദ്രൻ
10- പി.കെ.രാമചന്ദ്രൻ
14 - രജീഷ് ടി.ആർ
19 -വിജയകുമാർ പി.പി
29 - ലക്ഷ്മി ജെ
31- പ്രമോദ് കുമാർ ടി.സി
38 -സന്തോഷ് എസ്
40 - പി.വി.ഗോപാലകൃഷ്ണൻ
41- രമ്യ എം.ആർ
46 -അജിത് ടി.കെ.
ഏലൂർ ഇടത് സ്ഥാനാർത്ഥികൾ
വാർഡ് - സ്ഥാനാർത്ഥി
1- ടി.വി.രവി
2 -കെ.ബി ഷാജഹാൻ
3 - ടിഷ വേണു
4 - എ.ഡി. സുജിൽ
5 - അജിത ജോർജ്
6 - മുഹമ്മദ് ഇക്ബാൽ
8- ജയശ്രീ സതീഷ്
10- ബിന്ദു മണി
11 - വി.ടി. കിഷോർ
12 - എം.എ. ഉദയൻ
13 -സബീന നിഷാദ്
14- നിസ്സി സാബു
15 - റസിയ കരിം
16 - ശ്യാമ ഗിരീഷ്
17- ആരതി ഷെബിൻ
18- മേരി ജിമ്മി
19- നിതിൻ വത്സൻ
20- കെ.കെ. നസീർ
21- അസ്ലം
22- രമ്യ സുജിൽ
23- പി.എസ്. ഗോവിന്ദൻകുട്ടി
24- മെറ്റിൽഡ ജയിംസ്
25- സുനിത സിനി രാജ്
26- വി.എ.ജെസ്സി
27 - മഞ്ജു എം. മേനോൻ
28 - ലീല ബാബു
29- ലക്സിബിനോജ്
30- വി.കെ. ഉത്തമൻ
31- പ്രീതു രതീഷ്
32- ലൈജി സജീവൻ
സി.പി.ഐ 8
കേരള കോൺഗ്രസ് 1
സി.പി.എം. 22
ബി.ജെ.പി കളമശേരി നഗരസഭയിലേക്കുള്ള 15 പേരുടെ ആദ്യ പട്ടിക പുറത്തിറക്കി.
സി.പി.ഐ 8
കേരള കോൺഗ്രസ് 1
സി.പി.എം. 22