മാനസികാരോഗ്യ ബോധവത്കരണം
Thursday 13 November 2025 12:39 AM IST
മൂവാറ്റുപുഴ: പുനർജനി സെന്റർ ഫോർ വുമണിന്റെ നേതൃത്വത്തിൽ തണൽ പാലിയേറ്റീവ് പാരാപ്ലീജിക് സെന്ററിന്റെ സഹകരണത്തോടെ വനിതകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ സൈക്യാട്രിക് വിദഗ്ദ്ധ ഡോ. എയ്ഞ്ചലാ ബേബി സ്ത്രീകൾ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. പരിപാടിയിൽ മീരാസ് കോ ഓർഡിനേറ്റർ അസീസ് കുന്നപ്പിള്ളി, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ. ബാവ, സെക്രട്ടറി നാസർ ഹമീദ്, പീസ് വാലി സൈക്യാട്രി കോ ഓർഡിനേറ്റർ അജ്മൽ ഹാമിദ്, സിജു വളവിൽ, അശ്വിൻ ഘോഷ് എന്നിവർ സംസാരിച്ചു. പുനർജനി കോ ഓർഡിനേറ്റർമാരായ സിമി സഹീർ, ഷംന എന്നിവർ നേതൃത്വം വഹിച്ചു.