ഹെൽപ് ഡെസ്ക്

Thursday 13 November 2025 1:40 AM IST
election

പാലക്കാട്: ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും മോണിറ്ററിംഗ് സമിതി ചെയർമാനുമായ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ മാതൃകാപെരുമാറ്റച്ചട്ട ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ഉന്നയിക്കുന്ന സംശയ നിവാരണത്തിന് പരാതികളിൽ ഉടൻ നടപടിയെടുക്കുന്നതിനായി ഹെൽപ്പ് ഡെസ്‌ക് രൂപീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. സബ് കളക്ടറുടെ നേതൃത്വത്തിൽ സ്‌ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാറുമാരുടെ നേതൃത്വത്തിൽ ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡും രൂപീകരിക്കണം. തദ്ദേശ സ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർ കെ.ഗോപിനാഥ്, ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.