ഫ്രഷ് കട്ട്: നിരാഹാര സമരവുമായി ഇരകൾ
Thursday 13 November 2025 12:50 AM IST
താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ നിരാഹാര സമരവുമായി ഇരകൾ. സമരക്കാരെ ഭീകരവത്കരിക്കുകയും പൊലീസ് സംരക്ഷണത്തിൽ കമ്പനി പ്രവർത്തനമാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി നിരാഹാരമല്ലാതെ മറ്റ് മാർഗമില്ലെന്നും കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന ഫ്രഷ് കട്ട്- പൊലീസ്- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ മരണം വരെ പൊരുതുമെന്നും സമരസമിതി അറിയിച്ചു.
ഇന്നലെ സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ നാളെ രാവിലെ പത്ത് മണിമുതൽ അമ്പലമുക്കിലെ സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരമാരംഭിക്കും.