ആറാട്ട് ഉത്സവം: നെല്ലളവ് നടന്നു

Thursday 13 November 2025 12:07 AM IST
ക്ഷേത്രം മേനോക്കി നെല്ലളവ് ചടങ്ങ് നടത്തുന്നു

പയ്യോളി: കീഴൂർ ശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം ഊരാളന്മാരുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ പടിപ്പുരയിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കുള്ള നെല്ലളവ് നടത്തി. ക്ഷേത്ര നടയിൽ ഭക്തജനങ്ങളുടെ കൂട്ട പ്രാർത്ഥനയുമുണ്ടായി. 15ന് വൈകിട്ട് ക്ഷേത്രത്തിലെ തിരുവായുധം പുറത്തേക്ക് എഴുന്നള്ളിക്കുന്നതിന് അനുവാദം വാങ്ങൽ ചടങ്ങ്, വെറ്റിലക്കെട്ടുവെപ്പ് എന്നിവ നടക്കും. 16 ന് രാവിലെ കലശാഭിഷേകവും വിശേഷാൽ പൂജകളും വൈകിട്ട് ചെട്ടിത്തറയിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പും മുല്ലക്കൽ പാട്ടും നടക്കും. 17 ന് രാവിലെ ഭണ്ഡാരം വെപ്പും വൈകിട്ട് കീഴൂരിൽ ഇളനീർ കൊടുക്കൽ ചടങ്ങും നടക്കും. വൃശ്ചികം ഒന്നു മുതൽ 25 ദിവസം നിറമാലയും വിളക്കിന് എഴുന്നള്ളിപ്പും ഉണ്ടാവും. ആറാട്ടുത്സവം ഡിസം. 10 ന് കൊടിയേറും.