എൻ.ഐ.ഡി ഡിസൈൻ പ്രവേശനം: ഡിസം.1വരെ അപേക്ഷിക്കാം

Thursday 13 November 2025 12:07 AM IST

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ബിരുദ ഡിസൈൻ കോഴ്‌സ് 2026 പ്രവേശനത്തിന് ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. ബി.ഡെസ് കോഴ്‌സുകളാണ് ഡിസൈൻ കോഴ്‌സിനുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ, ചണ്ഡീഗഡ്, ആന്ധ്രാപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ്, അസം എന്നിവിടങ്ങളിൽ എൻ.ഐ.ഡിയ്ക്ക് കേന്ദ്രങ്ങളുണ്ട്. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 3000 രൂപയും പട്ടിക വിഭാഗം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 1500 രൂപയുമാണ് അപേക്ഷ ഫീസ്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് നാലുവർഷ ബി.ഡെസ് പ്രോഗ്രാമിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഡിസംബർ 21നു നടക്കും.

കമ്മ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ, ഫർണിച്ചർ, ഇന്റീരിയർ, ഡിജിറ്റൽ ഗെയിം ഡിസൈൻ, ടെക്സ്റ്റൈൽ, അപ്പാരൽ സെറാമിക് ഡിസൈൻ കോഴ്‌സുകളുണ്ട്. പ്രാഥമിക അഭിരുചി പരീക്ഷ പാസായവർക്ക് മെയിൻ അഭിരുചി പരീക്ഷയുണ്ടാകും. ബിരുദം പൂർത്തിയാക്കിയവർക്ക് രണ്ടര വർഷത്തെ എം.ഡെസ് പ്രോഗ്രാമിന് അപേക്ഷിക്കാം. www.admissions.nid.edu.