സി.ബി.എസ്.ഇ കലോത്സവം: മലബാർ സഹോദയ മുന്നിൽ
Thursday 13 November 2025 12:14 AM IST
കുറവിലങ്ങാട്: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ നാല് കാറ്റഗറിയിലായി 47 ഇനങ്ങളുടെ ഫലം പുറത്തുവരുമ്പോൾ 47 പോയിന്റുമായി മലബാർ സഹോദയ മുന്നിൽ. 45 ഇനങ്ങളിൽ മത്സരിച്ച തൃശൂർ സഹോദയ 45 പോയിന്റുമായി രണ്ടാമതും, 43 ഇനങ്ങളിൽ മത്സരിച്ച കൊച്ചി സഹോദയ 43 പോയിന്റുമായി മൂന്നാമതുമുണ്ട്. 41 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയും, 39 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയയുമാണ് നാലും അഞ്ചും സ്ഥാനത്ത്. സ്‌കൂളുകളിൽ ആലപ്പുഴ സഹോദയയിലെ ആലപ്പുഴ ചിന്മയവിദ്യാലയയും, ആലപ്പുഴ എസ്.ഡി.വി.ഇ.എം.എച്ച്.എച്ച്എസും പാലക്കാട് പാലങ്ങാട്ട് ലയൺസ് സ്‌കൂളും, കണ്ണൂർ പയ്യന്നൂർ എടാട്ട് പെസ് വിദ്യാലയവും, തിരുവമ്പാടി ദേവമാതാ സിഎം.ഐ പബ്ലിക്ക് സ്‌കൂളും പത്ത് വീതം പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.