എലിക്സർ ജുവൽസും ബീറ്റ ഗ്രൂപ്പും കൈകോർക്കുന്നു
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്സർ ജുവൽസ് പ്രമുഖ ബഹുരാഷ്ട്ര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോർക്കുന്നു. ലാബുകളിൽ കൃത്രിമമായി ലാബുകളിൽ വജ്രം വികസിപ്പിക്കുന്ന വ്യവസായത്തിലെ ആഗോള കേന്ദ്രമാകുന്നതിന് കേരളത്തിന് ഇതോടെ അവസരമൊരുങ്ങും. എലിക്സർ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലേക്ക് ബീറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ രാജ്മോഹൻ പിള്ള, ഡയറക്ടർ രാജ് നാരായണൻ പിള്ള എന്നിവരെ നിയമിച്ചു. കേരളത്തിൽ ആരംഭിച്ച് മുംബയിലും സൂറത്തിലുമായാണ് പ്രവർത്തിക്കുന്ന എലിക്സറിന്റെ സ്ഥാപകൻ പി.ആർ സൈരാജും സഹസ്ഥാപകർ മിഥുൻ അജയ്, എം, മുനീർ, രാഹുൽ പച്ചിഗർ എന്നിവരാണ്. എഫ്.എം.സി.ജി, ലോജിസ്റ്റിക്സ്, സ്പോർട്സ് മാനേജ്മന്റ് തുടങ്ങിയ വാണിജ്യ മേഖലകളിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്. ഖനനം ചെയ്ത വജ്രങ്ങളുടെ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ ലാബിൽ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് എലിക്സറിനുള്ളത്.