മുത്തൂറ്റ് ഫിൻകോർപ്പിന് 630.36 കോടി രൂപ അറ്റാദായം

Thursday 13 November 2025 12:17 AM IST

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 59 ശതമാനം ഉയർന്ന് 429.81 കോടി രൂപയായി. മൊത്തം വരുമാനം ഇക്കാലത്ത് 28 ശതമാനം വർദ്ധനയോടെ 2,712.13 കോടി രൂപയിലെത്തി, ആദ്യ അർദ്ധ വർഷത്തിൽ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയുമാണ്. മൊത്തം നിഷ്ക്രിയ ആസ്തി 1.41 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനവുമായി കുറഞ്ഞു. ആസ്തിയുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.