വി.ഐ.ടി മൗറീഷ്യസിൽ പ്രവേശനത്തിന് അപേക്ഷിക്കാം
Thursday 13 November 2025 12:18 AM IST
കൊച്ചി: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി(വി.ഐ.ടി) മൗറീഷ്യസിൽ എൻജിനിയറിംഗ് പ്രോഗ്രാമുകളിൽ ചേരുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങുന്നു. അടുത്ത വർഷത്തെ ഫെബ്രുവരി, ആഗസ്‌റ്റ് ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. vitmauritius.mu എന്ന പോർട്ടലിൽ ഓൺലൈനായി മൗറീഷ്യസ് കാമ്പസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ഹൈസ്കൂളിലെ മാർക്കിന്റെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയുണ്ടാകില്ല. സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. പഠനത്തിന് ശേഷം മൂന്ന് വർഷം ജോലി ചെയ്യാനും പഠന കാലയളവിൽ പാർട്ട്‌ടൈം ജോലി നേടാനും അവസരമുണ്ട്.