പി.എസ്.സി

Thursday 13 November 2025 12:25 AM IST

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

തിരുവനന്തപുരം: വിവിധ ജില്ലകളിൽ എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024-ജനറൽ, 744/2024- തസ്തികമാറ്റം മുഖേന) (എൻ.സി.എ.ധീവര, പട്ടികജാതി, ഒ.ബി.സി, എസ്.സി.സി.സി, എൽ.സി./എ.ഐ., എസ്.ഐ.യു.സി.നാടാർ, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 739/2023, 740/2023, 455/2024, 557/2024 - 561/2024) തസ്തികയുടെയും, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 515/2023-പട്ടികവർഗ്ഗം, 092/2024-പട്ടികജാതി, 562/2024-പട്ടികജാതി, 563/2024-മുസ്ലീം) തസ്തികയുടെയും പത്തനംതിട്ട ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 116/2024-എസ്.സി.സി.സി.) തസ്തികയുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 17, 18, 19, 20, 21, 22, 24ന് രാവിലെ 5.30ന് തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ്,അസ്സൽ തിരിച്ചറിയൽ രേഖ എന്നിവയുമായി ഹാജരാകണം.