ഉപന്യാസ മത്സരം
Thursday 13 November 2025 12:03 AM IST
പത്തനംതിട്ട : ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് ജില്ലയിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾക്കായി 'സൈബർ ലോകം അവസരങ്ങളും വെല്ലുവിളികളും' വിഷയത്തെ ആസ്പദമാക്കി രണ്ട് പുറത്തിൽ കവിയാത്ത ഉപന്യാസ രചന ക്ഷണിച്ചു. രചനകൾ കുട്ടികൾ സ്വയം തയ്യാറാക്കിയിട്ടുളളതും പൂർണമായും മലയാളത്തിലും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം. മികച്ച രചനകൾക്ക് സമ്മാനം ഉണ്ട്. രചയിതാവിന്റെ വിവരങ്ങൾ (കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോൺ നമ്പർ) കൃത്യമായി രേഖപ്പെടുത്തണം. ഫോൺ : 8281899462.