നേത്രരോഗ നിർണയ ക്യാമ്പ്
Thursday 13 November 2025 12:04 AM IST
പന്തളം : ജില്ലാ മൊബൈൽ ഒഫ്താൽമിക് യൂണിറ്റിന്റെയും ജനറൽ ആശുപത്രി നേത്രവിഭാഗത്തിന്റെയും നേതൃത്വത്തിൽ മങ്ങാരം ഗ്രാമീണ വായനശാലയിൽ സൗജന്യനേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി. ക്യാമ്പ് പന്തളം കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.ടി.വി.മുരളിധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ഡി.ശശിധരൻ, ബീന കെ.തോമസ് ,വർഗീസ് മാത്യൂ എന്നിവർ സംസാരിച്ചു. ഡോ.ആതിര ക്യാമ്പിന് നേതൃത്വം നൽകി.