വയലാർ അനുസ്മരണം

Thursday 13 November 2025 12:05 AM IST

പന്തളം: പുരോഗമന കലാസാഹിത്യസംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷികം ആചരിച്ചു. റ്റി.എൻ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നാടക കലാകാരി പ്രിയത ഭരതൻ അദ്ധ്യക്ഷയായി. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. മിനി കോട്ടൂരേത്ത്, എം.കെ.സത്യൻ, ലിൻസി സാം, ജ്യോതിവർമ്മ, സുമരാജശേഖരൻ, ഉള്ളന്നൂർ ഗിരീഷ്, പി.ശ്രീലേഖ, സുജിത്ത് എം.കെ, സുരേഷ് കുമാർ.ആർ, ശ്രീദേവി.എസ്, സി.ഹരിലാൽ, ലീല.കെ, കെ.ആർ.പ്രതിഭ, ബിവിൻ ബി.ഭാസ്‌ക്കർ, കെ.ഓമന തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.