നിയമലംഘനം തടയണം

Thursday 13 November 2025 12:07 AM IST

പത്തനംതിട്ട : കവിയൂർ കാസിൽഡാ അപ്പാർട്ട്‌മെന്റിൽ നിന്നുള്ള മലിനജലം സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുകിയെത്തുന്നതായി പരാതിയുള്ള സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഫ്‌ളാറ്റ് ഉടമകൾക്ക് നൽകിയ നിർദ്ദേശം നടപ്പാക്കുന്നതായി കവിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.

അപ്പാർട്ട്‌മെന്റിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും സോക്പിറ്റിന്റെ സ്ഥാനം മാറ്റുന്നതിനും എൺവയോൺമെന്റൽ എൻജിനീയർ നൽകിയ നിർദ്ദേശം ഫ്‌ളാറ്റ് ഉടമകൾ കർശനമായി പാലിക്കണം. തിരുവല്ല സ്വദേശിനി ജെ.സുശീലാദേവി സമർപ്പിച്ച പരാതിയിലാണ് നടപടി.