മൃതദേഹം എത്തിക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കും

Thursday 13 November 2025 12:24 AM IST

കൊ​ല്ലം: സ്‌​പെ​യി​നിൽ മ​രിച്ച ത​ട്ടാ​മ​ല സ്വ​ദേ​ശി ജ്യോതി​ഷ് സു​ധാ​ക​രന്റെ മൃ​ത​ദേഹം എ​ത്ര​യും വേഗം നാ​ട്ടി​ലെ​ത്തി​ക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി.അ​റി​യി​ച്ചു. ജർ​മ്മ​നി​യിൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ജ്യോ​തി​ഷ് സു​ധാ​ക​രൻ സ്‌​പെ​യി​നിൽ എ​ത്തു​ക​യും സ്‌​പെ​യി​നി​ലെ ലാൻ​സ​റോ​ട്ടെ ബീ​ച്ചിൽ കു​ളി​ക്ക​വേ തി​ര​യിൽ​പ്പെ​ട്ട് മ​രിക്കുകയുമായിരുന്നു. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ടും സ്‌​പെ​യി​നി​ലെ ഇ​ന്ത്യൻ എം​ബ​സി​യോ​ടുമാണ് നടപടി ആ​വ​ശ്യ​പ്പെ​ട്ടി​രിക്കുന്നത്. സ്​പാ​നി​ഷ് അ​ധി​കാ​രി​ക​ളു​മാ​യി ഇ​ന്ത്യൻ എം​ബ​സി ബ​ന്ധ​പ്പെ​ട്ടെ​ന്നും അ​പ​ക​ട​മ​ര​ണ​മാ​യ​തി​നാൽ ന​ട​പ​ടി ക്ര​മ​ങ്ങൾ പൂർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി മൃ​ത​ദേഹം നാ​ട്ടി​ലെ​ത്തി​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ച്ചുവ​രി​ക​യാ​ണെ​ന്നും സ്‌​പെ​യി​നി​ലെ ഇ​ന്ത്യൻ എം​ബ​സി അം​ബാ​സ​ഡർ ജ​യ​ന്ത്.കെ.കോ​ബ്ര​ഗേ​ഡ് എം.​പി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.