ഹിജാബ് വിവാദത്തിലെ പി.ടി.എ പ്രസിഡന്റ് എൻ.ഡി.എ സ്ഥാനാർത്ഥി
കൊച്ചി: ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ കൊച്ചി കോർപ്പറേഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി. പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) സ്ഥാനാർത്ഥിയാണ്. എൻ.പി.പി ജില്ലാ പ്രസിഡന്റാണ് ജോഷി.
കെ.എസ്.യു മുതൽ കോൺഗ്രസിൽ വരെ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഭാരവാഹി, കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പേരി ഓട്ടോഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമാണ്.
മുൻ യു.ഡി.എഫ് കൗൺസിലർമാർ എൽ.ഡി.എഫിൽ
ആറ് യു.ഡി.എഫ് മുൻ കൗൺസിലർമാർ എൽ.ഡി.എഫ് പട്ടികയിലുണ്ട്. എം.ബി. മുരളീധരൻ, കെ.ജെ. പ്രകാശൻ, എ.ബി. സാബു, ഗ്രേസി ജോസഫ്, പി.എം. ഹാരിസ്, ഷീബ ഡ്യൂറോ എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ. കോൺഗ്രസ് വിമതയായി ജയിച്ച കൗൺസിലർ മേരി കലിസ്റ്റാ പ്രകാശൻ എൻ.സി.പി ടിക്കറ്റിൽ മത്സരിക്കും.