സ്ഥാനാർത്ഥികൾ മിസ്റ്റർ ആൻഡ് മിസ്സിസ്

Thursday 13 November 2025 12:25 AM IST

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഒരുവീട്ടിൽ നിന്ന്. കരുവാറ്റ പുത്തൻപറമ്പിൽ വീട്ടിൽ കെ.ആർ. രാജൻ, ഭാര്യ കെ.ആർ. പുഷ്പരാജൻ എന്നിവരാണ് 9, 12 വാർഡുകളിലെ സ്ഥാനാർത്ഥികൾ. ഇരുവരുടെയും രണ്ടാംഅങ്കം. കരുവാറ്റ പതിനൊന്നാം വാർഡിൽ 2016ലായിരുന്നു കെ.ആർ. രാജന്റെ ആദ്യവിജയം. 2020ൽ അതേ വാർ‌ഡിൽ ഭാര്യ കെ.ആർ. പുഷ്പ വിജയിച്ചു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് ജനവിധി തേടുന്നത്. കർഷക കോൺഗ്രസ്, ഗുരുധർമ്മ പ്രചാരണസഭ, കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകനാണ് രാജൻ. മകൻ ശ്രീരാജ് വിദേശത്ത് മെക്കാനിക്കൽ എൻജിനിയറാണ്. ദേവികൃഷ്ണയാണ് മരുമകൾ. കൊച്ചുമകൻ: സിദ്ധാന്ത് ദ്രുവ.

കെ.ആർ. പുഷ്പ രാജൻ