പുസ്തക പ്രകാശനം

Thursday 13 November 2025 12:30 AM IST

കൊല്ലം: ഫ്രണ്ട്സ് മലയാളം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി അംഗം വയലറ്റ് എഴുതിയ 'ആലോചനയുടെ തിളക്കം' എന്ന നോവലിന്റെയും, 'കനൽ' എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശന സമ്മേളനം ഡോ. വെള്ളിമൺ നെൽസൺ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ അസീസ് മേവറം അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി എ.എ.ലത്തീഫ് മാമൂട് മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ചന്ദ്രകുമാരി, സുമ പള്ളിപ്പുറം എന്നിവർ പുസ്തക പ്രകാശനം നിർവഹിച്ചു. അഡ്വ. കെ.എസ്.ഗിരി, അഡ്വ. വിജയ മോഹനൻ എന്നിവർ പുസ്തക പരിചയം നടത്തി. സോളി, ലിസി, മഹിജ കക്കാട് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. വയലറ്റ് നന്ദി രേഖപ്പെടുത്തി.