പെരുമാറ്റച്ചട്ടം: സഹകരണവാരാഘോഷം മാറ്റി

Thursday 13 November 2025 12:31 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിഗണിച്ച് നാളെ തുടങ്ങാനിരുന്ന സഹകരണ വാരാഘോഷം മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാളെ തൃശ്ശൂരിലെ കോവിലകത്തുംപാടത്തായിരുന്നു ഉദ്ഘാടനം നടത്താനിരുന്നത്. സമാപനം 20ന് ആലപ്പുഴയിലെ പാതിരാപ്പള്ളിയിലും. ജില്ലാ,താലൂക്ക് പരിപാടികളും മാറ്റിവെച്ചു.