സൈനികനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Thursday 13 November 2025 12:36 AM IST

കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്ന് സൈനികനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. തഴുത്തല പി.കെ ജംഗ്ഷനിൽ നബീസ മൻസിലിൽ ഷംനാദാണ് (24) കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് പിടിയിലായത്. കേസിൽ ഉൾപ്പെട്ട വിനീതിനെ (28,​ ബീഡി കിച്ചു) നേരത്തെ പിടികൂടിയിരുന്നു. തഴുത്തല പേരെയം പ്രീതാ ഭവനിൽ രാഹുലിനെയാണ് (22) പരിക്കേൽപ്പിച്ചത്. ആഗസ്റ്റ് 24 ന് രാത്രി 8ന് കുടുബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ വാഹനം തടഞ്ഞുനിറുത്തി ഷംനാദും വിനീതും ചേർന്ന് രാഹുലിനെ ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സി.പി.ഒമാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.