ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്
Thursday 13 November 2025 12:38 AM IST
കൊല്ലം: ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പ് കൊട്ടാരക്കര ബോയ്സ് എച്ച്.എസ് ഗ്രൗണ്ടിൽ നഗരസഭ ചെയർമാൻ ഉണ്ണിക്കൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.പ്രദീപ് അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി മോഡൽ എച്ച്.എസ്.എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം സി.വി.കെ.എം ഈസ്റ്റ് കല്ലട കരസ്ഥമാക്കി. സബ് ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം സി.വി.കെ.എം ഈസ്റ്റ് കല്ലടയും, സബ് ജൂനിയർ ഗേൾസ് എസ്.വി.പി.എം വടക്കന്തലയും, ജൂനിയർ ബോയ്സ് സി.വി.കെ.എം ഈസ്റ്റ് കല്ലടയും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗവ. മോഡൽ എച്ച്.എസ്.എസ് കരുനാഗപ്പള്ളിയും, സീനിയർ ആൺകുട്ടി സി.വി.കെ.എം എച്ച്എസ്എസ് ഈസ്റ്റ് കല്ലടയും, സീനിയർ ഗേൾസ് വിഭാഗത്തിൽ കരുനാഗപ്പള്ളി മോഡൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.