ഇലക്ഷൻ ഡ്യൂട്ടി: അലവൻസ് നിശ്ചയിച്ച് ഉത്തരവ്
Thursday 13 November 2025 12:43 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രതിദിന അലവൻസ് നിശ്ചയിച്ച് ഇലക്ഷൻ കമ്മിഷൻ ഉത്തരവായി.പോളിംഗ് ബൂത്തിൽ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ 250രൂപ വീതം ഭക്ഷണ അലവൻസ് ലഭിക്കും. പുറമെ പ്രിസൈഡിംഗ് ഓഫീസർക്ക് 350രൂപയും 250രൂപ യാത്രാപ്പടിയും കിട്ടും. പോളിംഗ് ഓഫീസർക്ക് 300രൂപയാണ് അലവൻസ്. കൗണ്ടിംഗ് അസിസ്റ്റന്റിന് 250രൂപയും. പോളിംഗ് ഡ്യൂട്ടി ചെയ്യുന്ന ഗ്രൂപ്പ് ഡി.ജീവനക്കാർക്ക് 250രൂപ ഭക്ഷണത്തിനും 350രൂപ അലവൻസും ലഭിക്കും. പരിശീലനത്തിന് പോകുന്ന പ്രസിഡിംഗ് ഓഫീസർക്ക് 900രൂപയും മറ്റുള്ളവർക്ക് 750രൂപാവീതവും അലവൻസ് ലഭിക്കും.