തിരഞ്ഞെടുപ്പ് ചിഹ്നം: ഒപ്പിടുന്നവരുടെ വിവരം കൈമാറണം
Thursday 13 November 2025 12:46 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിന് പാർട്ടി ജില്ലാ ഭാരവാഹികളുടെ ഒപ്പും വിവരങ്ങളും സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ വരണാധികാരികൾക്കും സംസ്ഥാന ഇലക്ഷൻ കമ്മിഷനും കൈമാറണം. അപേക്ഷകൾ 24ന് മുമ്പ് ജില്ലാ വരണാധികാരികൾക്ക് ലഭിക്കണം. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കി.