തിരുവനന്തപുരം സെന്റ്.ജോസഫ്സ് എച്ച്.എസ്.എസ് ജേതാക്കൾ

Thursday 13 November 2025 3:10 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന 27-ാമത് ഫാ. എഫ്രേം ട്രോഫി ഓൾ കേരള പ്രൈസ് മണി ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ (67-46 ) കോട്ടയം ഗിരിദീപം ബഥനിയെ, തോൽപ്പിച്ച് ജേതാക്കളായി. സ്കൂൾ മാനേജർ റവ. ഫാ. ജെറോം അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് എം.കെ സുൽഫികൾ മുഖ്യാതിഥിയായിരുന്നു, പ്രിൻസിപ്പൽ സുനിൽകുമാർ മോറിസ്, ഹെഡ് ഷമ്മി ലാറൻസ് ,പി.ടി.എ പ്രസിഡന്റ് മരിയ ജോയ്, ജോയിന്റ് കൺവീനർ ജോൺ ബോസ്കോ, കൺവീനർ മനോജ് സേവ്യർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു