ഒന്നാം ഏകദിനം ഇന്ന്
Thursday 13 November 2025 3:12 AM IST
രാജ്കോകോട്ട് : ഇന്ത്യ ദക്ഷിണാഫ്രിക്ക എ ടീമുകൾ തമ്മിലുള്ള അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാജ്കോട്ടിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. തിലക് വർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്ക്വാദ് , അർഷ്ദിപ് സിംഗ്, ഹർഷിത് റാണ , റിയാൻ പരാഗ് തുടങ്ങിയർ എല്ലാം ഉണ്ട്. ഇഷാൻ കിഷനാണ് പ്രധാന വിക്കറ്റ് കീപ്പർ. മാർക്വസ് അക്കർമാന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.