രോഹിത് മുംബയ്‌ക്കായി കളിച്ചേക്കും

Thursday 13 November 2025 3:12 AM IST

മുംബയ്: ആഭ്യന്തര മത്സരങ്ങളിലും കളിക്കണമെന്ന ബി.സി.സി.ഐ യുടെ നിർദ്ദേശം അനുസരിച്ച് രോഹിത് ശർമ്മ മ ുംബയ്ക്കായി വീണ്ടും പാഡ് കെട്ടുമെന്ന് റിപ്പോർട്ട്. അടുത്തമാസം തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതം അറിയിച്ചതായി ഇന്നലെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ഔദ്യോഗികമായി താരം സമ്മതം അറിയിച്ചിട്ടില്ലെന്ന് മുംബയ് ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഭാരവാഹി പ്രതികരിച്ചു. 2027 ലെ ഏകദിന ലോകകപ്പിന് പരിഗണിക്കുന്നതിന് സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന് ബി.സി.സി.ഐ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് , ട്വന്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച സീനിയർ താരങ്ങളായ രോഹിതും വിരാട് കൊഹ്‌ലിയും ഏകദിനത്തിൽ മാത്രമാണ് നില വിൽ കളിക്കുന്നത്. രോഹിത് മുംബയ്ക്കായി കളിക്കുമെന്ന വാർത്തകൾ വരുമ്പോഴും കൊഹ്‌ലി മൗനം തുടരുകയാണ് . അതേ സമയം പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഹാർദി ക് പാണ്ഡ്യ ബറോഡയ്ക്കായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാനൊരുങ്ങുകയാണ്. ഈമാസമാണ് ടൂർണമെന്റ്.