രോഹിത് തന്നെ ഒന്നാമൻ
Thursday 13 November 2025 3:14 AM IST
ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിംഗിലും മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഒന്നാം സ്ഥാനം നിലനിറുത്തി. 781 റേറ്റിംഗ് പോയിന്റാണ് രോഹിതിനുള്ളത്. ഇന്ത്യയുടെ തന്നെ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം മുൻ പാക് ക്യാപ്ടൻ ബാബർ അസം രണ്ട് സ്ഥാനം നഷ്ടമായി ഏഴാമതായി. 2019 ന് ശേഷം ആദ്യമായാണ് ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ബാബർ ആദ്യ അഞ്ചിൽ നിന്ന് പുറത്താകുന്നത്. അഫ്ഗാന്റെ ഇബ്രാഹിം സദ്രനും ന്യൂസിലാൻഡിന്റെ ഡരിൽ മിച്ചലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്.