യു.ഡി.എഫിൽ  അർഹമായ പരിഗണന നൽകണം: കെ.ഡി.പി  

Thursday 13 November 2025 3:35 AM IST

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഘടകകക്ഷിയായ കേരള ഡമോക്രാറ്റിക് പാർട്ടിക്ക് അർഹമായ പരിഗണന നൽകണമെന്ന് കെ. ഡി.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പൂർണമായും അവഗണിച്ചാൽ തിരഞ്ഞെടുപ്പിൽ എന്ത് തീരുമാനം കൈക്കൊള്ളണമെന്ന് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു. ജില്ലാ നേതൃയോഗം കെ.ഡി.പി സംസ്ഥാന സെക്രട്ടറി പി.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിളയിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. റൗഫ് വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബി.പി.സുബ്രഹ്മണ്യൻ നായർ, ഭാരവാഹികളായ ബാബുരാജ് കോട്ടക്കുന്ന്, വിജയൻ പൊന്നക്കംപാട്, കെ.വി.സുരേന്ദ്രൻ നായർ, ബാലകൃഷ്ണൻ കുഴിമണ്ണ, കളത്തിങ്ങൽ അബൂബക്കർ ഹാജി, പി.കെ.ഹുസൈൻ കുട്ടി, എ.കെ. വേണുഗോപാലൻ, ബാലകൃഷ്ണൻ ചേളാരി തുടങ്ങിയവർ സംസാരിച്ചു.