പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം സമാപിച്ചു

Friday 14 November 2025 4:58 AM IST

പെരിന്തൽമണ്ണ: വിദ്യാരംഗം ഉപജില്ലാ സർഗോത്സവം ജി.എം എൽ പി.എസ് താഴെക്കോട് വച്ച് ഉപജില്ലാ ഓഫീസർ കെ.ടി കുഞ്ഞിമൊയ്തു ബലൂൺ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.ടി.മൻസൂർ അദ്ധ്യക്ഷനായ സമാപന സമ്മേളനം നാടൻ പാട്ട് കലാകാരൻ അനീഷ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. വയലിനിസ്റ്റ് എൻ.ആർ. സന്തോഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബി.പി.സി സന്തോഷ്‌കുമാർ, എച്ച്.എം ഫോറം കൺവീനർ അബ്ദുൾ അസീസ്, ഹെഡ്‌മാസ്റ്റർ പ്രദീപ് കുമാർ, വിദ്യാരംഗം കൺവീനർ ബിന്ദു പരിയാപുരത്ത്, ജാഫർ, മുഹമ്മദ് ബഷീർ, എൻ.പി.മുരളി, സ്‌കൂൾ ലീഡർ ഫാത്തിമ ഫായിസ, അദ്ധ്യാപിക പി.സി. കുമാരി തുടങ്ങിയവർ സംസാരിച്ചു.