വെറും 87 രൂപ കൈയിലുണ്ടോ? 11 ലക്ഷം ഈസിയായി സമ്പാദിക്കാം, ഈ പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുതേ
ചെറിയ നിക്ഷേപം നടത്തി ലക്ഷങ്ങൾ സമ്പാദിക്കാൻ വിവിധ പദ്ധതികളാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എൽഐസി) ഒരുക്കിയിരിക്കുന്നത്. അവയിൽ സ്ത്രീ നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയാണ് ആധാർ ശില പദ്ധതി. ദിവസവും 87 രൂപയുടെ നിക്ഷേപം നിങ്ങൾ ഈ പദ്ധതിയിലൂടെ നടത്തുകയാണെങ്കിൽ 11 ലക്ഷം രൂപ വരെ സമ്പാദിക്കാം. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
ഈ പദ്ധതി ഒരു നോൺ- ലിങ്ക്ഡ് വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്ലാനായതിനാൽ വിപണിയിലെ അപകട സാദ്ധ്യത ഇതിനെ ബാധിക്കുന്നില്ല. അതിനാൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായി നിക്ഷേപിക്കാം. നിക്ഷേപ കാലാവധി കഴിയുമ്പോൾ വലിയൊരു തുക സ്വന്തമാക്കാനും സാധിക്കും.
എട്ട് മുതൽ 55 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. പത്ത് മുതൽ 15 വർഷം വരെ നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകരുടെ പ്രായത്തിനനുസരിച്ച് പദ്ധതിയിൽ നിക്ഷേപിക്കേണ്ട കാലാവധിയും മാറും. 55-ാം വയസിലാണ് നിങ്ങൾ ആധാർ ശിലയിൽ ചേരുന്നതെങ്കിൽ 15 വർഷം വരെ നിക്ഷേപം നടത്തേണ്ടതാണ്. വർഷത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അല്ലെങ്കിൽ മാസംതോറുമോ നിങ്ങൾക്ക് നിശ്ചിത തുക നിക്ഷേപിക്കാം.
എല്ലാ ദിവസവും വെറും 87 രൂപ മാറ്റി വയ്ക്കാൻ സാധിക്കുമെങ്കിൽകാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 11 ലക്ഷം രൂപ സ്വന്തമാക്കാം. അതായത് 87 രൂപ മാറ്റി വച്ചാൽ ഒരു മാസം കൊണ്ട് 2610 രൂപയാകും. ഇത്തരത്തിൽ ഒരുവർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 31,320 രൂപയാകും. അതായത് പത്ത് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 3,13,200 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 11 ലക്ഷം രൂപയാകും.
കൂടുതൽ ആനുകൂല്യങ്ങൾ 1. മെച്യൂരിറ്റി- നിക്ഷേപം പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യം ലഭിക്കും. 2. മരണ ആനുകൂല്യങ്ങൾ (ഡെത്ത് ബെനിഫിറ്റ്‌സ്)- നിക്ഷേപകന് ദൗർഭാഗ്യവശാൽ അകാല മരണം സംഭവിച്ചാൽ മുഴുവൻ തുകയും നോമിനിക്ക് ലഭിക്കും. 3. വായ്പാ ആനുകൂല്യങ്ങൾ- പോളിസി സറണ്ടർ മൂല്യം കൈവരിച്ചുകഴിഞ്ഞാൽ നിക്ഷേപകർക്ക് വായ്പ എടുക്കാനുളള അവസരം.