നഴ്സറി കലോത്സവം ജനുവരിയിൽ

Friday 14 November 2025 12:36 AM IST
നഴ്സറി കലോത്സവം

കോഴിക്കോട്: ചിത്രാഞ്ജലി ആർട് ആൻഡ് കൾച്ചറൽ ഓഗനൈസേഷൻ ചിന്മയ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 39ാം അഖില കേരള നഴ്സറി കലോത്സവം 2026 ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളിൽ കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 17 ഇനങ്ങളിലാണ് മത്സരം. അപേക്ഷ ഫോറങ്ങൾ ഡിസംബർ ഒന്ന് മുതൽ ചിത്രാജ്ഞലിയുടെ വെബ്‌സൈറ്റായ www.chithranjali.net ൽ ലഭിക്കും. അപേക്ഷകൾ 2026 ജനുവരി 15 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895234333, 9446453855, 9946442188. വാർത്താ സമ്മേളനത്തിൽ ചിത്രാഞ്ജലി ആർട് ആൻഡ് കൾച്ചറൽ ഓഗനൈസേഷൻ പ്രസിഡന്റ് കെ.എ. നൗഷാദ്, ജനറൽ സെക്രട്ടറി കെ.തൃദീപ് കുമാർ, അനീഷ്, വഹീദ നൗഷാദ്, പി.വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.