കരാട്ടെ ചാമ്പ്യൻഷിപ്പ് എറണാകുളത്ത്

Friday 14 November 2025 12:14 AM IST

കൊച്ചി: കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ആറാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 14, 15, 16 തീയതികളിൽ നടക്കും. 15-ാം തീയതി 11 ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയും കെ.കെ.എ പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ അദ്ധ്യക്ഷനുമാകും. 14ന് ജഡ്ജസ്, റഫറി, കോച്ച് സെമിനാറും മത്സരാർത്ഥികളുടെ തൂക്ക പരിശോധനയും നടത്തും. രണ്ടായിരത്തോളം മത്സരാർത്ഥികൾ 15,16 തീയതികളിൽ കത്തെ, കുമിത്തെ, ടീം കത്തെ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. 14 വയസിന് മുകളിലുള്ളവർക്ക് 15നും 14 വയസിന് താഴെയുള്ളവർക്ക് 16നുമാണ് മത്സരങ്ങൾ.