ശബരിമല: മന്ത്രിയെ മാറ്റി അന്വേഷിക്കണം

Friday 14 November 2025 12:05 AM IST
ശബരിമല

കൊച്ചി: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഉന്നത തല ഗൂഢാലോചനയുണ്ടെന്നും ദേവസ്വം മന്ത്രിയെ മാറ്റി നിറുത്തി അന്വേഷണ ചുമതല കേന്ദ്ര ഏജൻസി ഏറ്റെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സ്വർണക്കൊള്ളയിൽ പല ഉന്നത രാഷ്രീയനേതാക്കളുടെയും ഗൂഢാലോചനയുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത് തദ്ദേശതിരഞ്ഞെടുപ്പിൽ ഹിന്ദുവിശ്വാസികളുടെ വോട്ട് നേടുകയെന്ന സി.പി.എമ്മിന്റെ ഗൂഢലക്ഷ്യത്തിലാണ്. മതപരമായ സ്ഥാപനങ്ങളിൽ നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളുടെ ഭരണം വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും വിജി തമ്പി പറഞ്ഞു.