മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം
Friday 14 November 2025 12:36 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ല കലോത്സവം 'വൈഖരി 2025" മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പാവനാത്മ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ സി. മെറീന സി.എം.സി ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ, മുൻസിപ്പൽ കൗൺസിലർ ജോയിസ് മേരി ആന്റണി, പി.ടി.എ പ്രസിഡന്റ് ജേക്കബ് ഇരമംഗലത്ത്, ലോക്കൽ മാനേജർ സി. ഫ്ലോറി സി.എം.സി, നിർമ്മല ജൂനിയർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലൂസി എഫ്.സി.സി എന്നിവർ മുഖ്യാതിഥികളായി.