എം.എ.എം.ഒ.കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

Friday 14 November 2025 12:55 AM IST
എം.എ.എം.ഒ കോളേജിൽ സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടനം വൈസ് ചാൻലർ പി.രവീന്ദ്രൻ നിർമനിർവ്വഹിക്കുന്നു

മുക്കം: കാലിക്കറ്റ് സർവകലാശാല മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്കുലർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എം.എ.എം.ഒ കോളേജിൽ ‘സാഹിബ്: രാഷ്ട്രീയം, ബഹുസ്വരത, മാദ്ധ്യമം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.കെ.സാജിദ് അദ്ധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ മുഖ്യാതിഥിയായി. 'സാഹിബ്‌ : ബഹുസ്വരതയുടെ സൗന്ദര്യം'എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദും 'സാഹിബ്‌: ദി എഡിറ്റർ’ എന്ന വിഷയത്തിൽ എസ്. എ അജിംസും പ്രഭാഷണം നടത്തി. ടി.ജെ മാർട്ടിൻ, വി. അബ്ദുള്ള കോയ ഹാജി, പി. അബ്ദുൽ ബായിസ്, എം.വി. ബ്രജില, എ.നിസാർ , ഒ. എം അബ്ദുറഹ്മാൻ, എം. എ അജ്മൽ മുഈൻ, ഇ.റംലത്ത്, ജംഷീൽ എന്നിവരും സംസാരിച്ചു. സമാപന സമ്മേളനം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.