സ്‌പെഷ്യൽ റിബേറ്റ്
Friday 14 November 2025 12:08 AM IST
പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ മണ്ഡലകാലം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഇന്ന് മുതൽ 19 വരെ സ്‌പെഷ്യൽ റിബേറ്റ്. ഇലന്തൂർ, അടൂർ റവന്യൂ ടവർ , പത്തനംതിട്ട അബാൻ ജംഗ്ഷൻ, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിൽ 30 ശതമാനം റിബേറ്റ് ലഭിക്കും. കോട്ടൺ ഷർട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷർട്ട്, സിൽക്ക് സാരി, സിൽക്ക് ഷർട്ട് , ചുരിദാർ ടോപ്പ്, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്ത, തലയിണ, നറുതേൻ, എള്ളെണ്ണ, ഖാദി ബാർ സോപ്പ് തുടങ്ങിയ ഉൽപന്നങ്ങൾ ലഭിക്കും. ഫോൺ : 0468 2362070.