പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
Friday 14 November 2025 12:27 AM IST
തിരുവനന്തപുരം:സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 276/2024) തസ്തികയിലേക്ക് 15 രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് (കാറ്റഗറി നമ്പർ 193/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 17 രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.