കണ്ണൂർ സർവകലാശാല വാർത്തകൾ

Friday 14 November 2025 12:38 AM IST

പരിഷ്‌ക്കരിച്ച ടൈംടേബിൾ

ജേർണലിസം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ (സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ പുനഃക്രമീകരിച്ചു.പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ഹാൾ ടിക്കറ്റ്

 മഞ്ചേശ്വരം സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി,നവംബർ 2025 (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെയും 19ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ്)പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭിക്കും.