ഓർമിക്കാൻ

Friday 14 November 2025 12:39 AM IST

1. FMGE ഡിസംബർ 2025:- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം 2025ന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 4 വരെ രജിസ്റ്റർ ചെയ്യാം. 2026 ജനുവരി 17നാണ് പരീക്ഷ. വെബ്സൈറ്റ്: natboard.edu.in.

2. ഐ.സി.എസ്.സി,ഐ.എസ്.സി പരീക്ഷാ ഷെഡ്യൂൾ:-ഐ.സി.എസ്.സി (ക്ലാസ് 10),ഐ.എസ്.സി (ക്ലാസ് 12) ബോർഡ് പരീക്ഷാ ഷെഡ്യൂൾ സി.ഐ.എസ്.സി.ഇ പ്രസിദ്ധീകരിച്ചു.ഐ.സി.എസ്.സി പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐ.എസ്.സി പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയും നടക്കും.വിശദ ഷെഡ്യൂളിന് www.cisceboard.org കാണുക.