ലോക മണ്ണ് ദിനം:വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

Friday 14 November 2025 12:40 AM IST

തിരുവനന്തപുരം:ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ,മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്,ഉപന്യാസ രചന (മലയാളം/ഇംഗ്ലീഷ്),കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും.27ന് തിരുവനന്തപുരം പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിലാണ് മത്സരങ്ങൾ.താല്പര്യമുള്ള വിദ്യാർത്ഥികൾ 22ന് വൈകിട്ട് 5ന് മുൻപായി ഗൂഗിൾ ഫോം (https://docs.google.com/forms/d/e/1FAIpQLSfwxH7qO61p4YqXcihkkNiPLsGZMzUl6v6ILJ90TohHd8P7nw/viewform?usp=header)/ഇ-മെയിൽ (worldsoildaykerala2025@gmail.com)/ഫോൺ: 0471 2541776/9544727095/7025802695 മുഖേന രജിസ്റ്റർ ചെയ്യണം.